ഹില്ലി അക്വ

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ പുതിയ കുപ്പിവെള്ള സംരംഭമാണ് ഹില്ലി അക്വ. നിര്‍മ്മാണവും വിപണനവും സ്വന്തമായി നിര്‍വ്വഹിക്കുന്നതിലൂടെ ഉന്നത ഗുണനിലവാരവും സുരക്ഷിതത്വവും KIIDC ഉറപ്പു വരുത്തുന്നു. 100% ഉപരിതല ജലമുപയോഗിച്ച് കരസ്പര്‍ശമേതുമേല്‍ക്കാതെ നിര്‍മ്മിക്കുന്ന കുപ്പിവെള്ളം ആദ്യത്തേതാണ്. പശ്ചിമ ഘട്ടമലനിരകളിലൂടെ സ്വച്ഛമായൊഴുകി, ഇടുക്കി പദ്ധതിയുടെ ഭാഗമായി മാറി, പിന്നീട് മലങ്കര ജലസംഭരണിയിലെത്തുന്ന തെളിനീരാണ് കുപ്പിവെള്ളത്തിനായി ഉപയോഗിക്കുന്നത്.

ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തുള്ള മ്രാലയിലാണ് ഹില്ലി അക്വ ഫാക്ടറി.