സന്ദേശങ്ങള്‍


കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ 'ഹില്ലി അക്വ' യെന്ന പുതിയ കുപ്പിവെള്ള സംരംഭവുമായി എത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ഉന്നതഗുണമേന്മയോടെ കുപ്പിവെള്ളം വിപണിയിലിറക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ ഉദ്യമത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ഞാന്‍ വാഗ്ദാനം ചെയ്യുകയാണ്. കെ.ഐ.ഐ.ഡി.സി.ക്കും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു.

ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി, കേരളം.കേരള കേരള ജലവിഭവ വകുപ്പ് ഹില്ലി അക്വയെന്ന ഒരു പുതിയ കുപ്പിവെള്ളം വിപണയിലിറക്കുകയാണ്. അനുദിനമെന്നോണം വര്‍ദ്ധിച്ചു വരുന്ന കുപ്പിവെള്ള നിരക്കിനെ പിടിച്ചു നിറുത്താന്‍ ഇത്തരം ഒരു സംരംഭം അനിവാര്യമാണ്. ഉന്നത ഗുണമേന്മ ഉറപ്പാക്കുന്ന ഉപകരണങ്ങളാണ് ഹില്ലി അക്വയെ വ്യത്യസ്തമാക്കുന്നത്. കെ.ഐ.ഐ.ഡി.സി ക്കും അതിലെ മുഴുവന്‍ ജീവനക്കാര്‍ക്കും എന്‍റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പി.ജെ. ജോസഫ്

കേരള ജലവിഭവ വകുപ്പ് മന്ത്രി, കേരളം.