പ്രക്രിയ

മലങ്കര ഡാമില്‍ നിന്നും വലിയ പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ ഫാക്ടറിയിലെത്തിച്ചേരുന്ന ജലം ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുകളില്‍ സംഭരിക്കുന്നു. റിന്‍സിംഗും വാഷിംഗും കഴിയുന്നതോടെ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിക്കുന്നു. റോ വാട്ടര്‍ പമ്പിലൂടെ ജലം സാന്‍റ് ഫില്‍ട്ടറിലെത്തിച്ചേരുന്നു. മണലും തരികളുമെല്ലാം അരിച്ചുകളഞ്ഞ് ശുദ്ധമാക്കിയ ജലം കാര്‍ബണ്‍ ഫില്‍ട്ടറിലൂടെ കാര്‍ബണ്‍ വിമുക്തമാക്കി ഫൈവ് മൈക്രോണ്‍ ഫില്‍ട്ടറിലെത്തുന്നു. 6 ഫില്‍ട്ടറുകള്‍ ഉപയോഗിച്ചുള്ള സൂക്ഷ്മമായ ഈ ഫില്‍ട്ടറിംഗിന് ശേഷമാണ് യു.എസ്. ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ഒ. മെമ്പ്രേന്‍. ഇവിടെ ജലത്തില്‍ അധികമുള്ള ധാതുക്കളെ നീക്കം ചെയ്യുന്നു. 5 മോട്ടോറുകള്‍ പ്രവര്‍ത്തിച്ച് 0.5 സുഷിരത്തോടുകൂടെ നെറ്റിലൂടെ ജലം കടന്നു പോകുന്നു.


ഇവിടെ നിന്നും ശുദ്ധീകരിച്ച ജലം ഒരു പൈപ്പിലൂടെ അടുത്ത് ഘട്ടത്തിലേക്കും അശുദ്ധ ജലം മറ്റൊരു പൈപ്പിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശുദ്ധീകരിച്ച ജലം വീണ്ടും മറ്റൊരു ടാങ്കില്‍ നിറഞ്ഞ് പിന്നീട് പി.എച്ച്. ഡോസിംഗിനായി പോകുന്നു. ജലത്തിലെ പി.എച്ച് അനുപാതം കൃത്യമാണോയെന്ന് പരിശോധിക്കുന്നത് ഈ ഘട്ടത്തിലാണ്. യു.വി സിസ്റ്റത്തിലൂടെയുള്ള യു.വി ട്രീറ്റ്മെന്‍റാണ് അടുത്തത്. അള്‍ട്രാവയലറ്റ് ഫില്‍ട്ടറിംഗിലൂടെ അനാവശ്യ ബാക്ടീരിയകള്‍, വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മ ജീവികളെ ഇവിടെ വെച്ച് നീക്കം ചെയ്യുന്നു. അതിനുശേഷം മൈക്രോ കാട്രിഡ്ജ് ഫില്‍ട്ടറിംഗും ഓസോണൈസേഷനും പിന്നിട്ട് ശുദ്ധജലം സ്റ്റോറേജ് ടാങ്കിലെത്തുന്നു. സംസ്കരിച്ച് ശുദ്ധമാക്കിയ ജലം കെമിക്കല്‍, മൈക്രോബയോളജി ലാബുകളില്‍ അതിവിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നു. കെമിക്കല്‍ ലാബില്‍ ജലത്തിന്‍റെ പി.എച്ച് മൂല്യം, രുചി, നിറം, ഗന്ധം, സാന്ദ്രത തുടങ്ങിയവയും രാസപദാര്‍ത്ഥങ്ങളുടെ അളവുകളും അത്യാധുനിക സംവിധാനങ്ങളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ജലത്തില്‍ ബാക്ടീരിയകളുടേയും ഫംഗസുകളുടേയും സാന്നിധ്യമുണ്ടോയെന്ന് മൈക്രോബയോളജി ലാബില്‍ പരിശോധിക്കുന്നു.


Process Chart

HILLY AQUA process chart