കേരളം സുരക്ഷിതമോ?

35 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള 44 നദികളുടെ ധാരാളിത്തം കേരളത്തിനുണ്ട്. ഇതില്‍ നാല്‍പ്പത്തൊന്നെണ്ണം അറബിക്കടലിലും മൂന്നെണ്ണം ബംഗാള്‍ ഉള്‍ക്കടലിലും പതിക്കുന്നു. 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കേരളം പക്ഷേ ശുദ്ധവും സുരക്ഷിതവുമായ ജലത്തിന്‍റെ ദൗര്‍ലഭ്യം നേരിടുന്നുവെന്നത് അത്ഭുതമായി തോന്നിയേക്കാം.


Urban Population

Rural Population


നഗരങ്ങളില്‍ 74 ശതമാനവും ഗ്രാമപ്രദേശത്ത് 48 ശതമാനവും ജനങ്ങള്‍ മാത്രമാണ് ജല സുരക്ഷ അനുഭവിക്കുന്നത്. ഭൂഗര്‍ഭജലമാണ് നഗര ഗ്രാമഭേദമന്യേ ഭൂരിഭാഗവും ആശ്രയിക്കുന്നതും. ഇന്ന് ഭൂഗര്‍ഭജലവും മലിനമായിക്കൊണ്ടിരിക്കുകയാണ്. വീട്ടിലേയും നഗരങ്ങളിലേയും വേസ്റ്റും വ്യവസായാവശിഷ്ടങ്ങളും ഉപ്പുവെള്ളവും മറ്റും ഭൂഗര്‍ഭജലത്തെ മലിനമാക്കുന്നു. സംസ്കരിക്കപ്പെടാത്ത ജലം ഹൈഡ്രജനും ഓക്സിജനുമൊപ്പം ബാക്ടീരിയകളേയും വൈറസുകളേയും വഹിക്കുന്നു. ഇതിനെല്ലാമുള്ള തെളിയിക്കപ്പെട്ട പ്രതിവിധി സംസ്കരിച്ച് സംശുദ്ധമാക്കിയ കുപ്പിവെള്ളമാണ്.